X

ചരിത്രനേട്ടം :ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യ ഒന്നാം റാങ്കിലെത്തി

അന്താരാഷ്ട്ര ക്രിക്കറ്റ് റാങ്കിങ്ങില്‍ എല്ലാ ഫോര്‍മാറ്റിലും ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി ഇന്ത്യ. പുതുതായി ഇറങ്ങിയ ഇന്റര്‍നാഷനല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) റാങ്കിങ്ങിലാണ് ഇന്ത്യന്‍ പുരുഷ ടീം ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി 20യിലും ഒന്നാമതെത്തിയത്. ദക്ഷിണാഫ്രിക്ക മാത്രമാണ് സമാന നേട്ടം ഉണ്ടാക്കിയ ഏക ടീം.

2014ല്‍ ഹാഷിം ആംലയുടെ നായകത്വത്തിലാണ് ദക്ഷിണാഫ്രിക്ക എല്ലാ ഫോര്‍മാറ്റിലും ഒന്നാമതെത്തിയത്. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഏഷ്യന്‍ ടീമും ഇതോടെ ഇന്ത്യയായി. ടെസ്റ്റില്‍ 115, ഏകദിനത്തില്‍ 114, ട്വന്റി 20യില്‍ 267 എന്നിങ്ങനെയാണ് ടീം ഇന്ത്യയുടെ പോയന്റ്. ആസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്ബരക്ക് മുമ്ബ് ആസ്ട്രേലിയയായിരുന്നു ഒന്നാമത്. എന്നാല്‍, നാഗ്പൂരില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഇന്നിങ്സിനും 132 റണ്‍സിനും അവരെ പരാജയപ്പെടുത്തിയതോടെ ടീം ഇന്ത്യ ഒന്നാം റാങ്കിലേക്ക് കുതിക്കുകയായിരുന്നു.നിലവില്‍ ആസ്ട്രേലിയക്ക് 111 റേറ്റിങ് പോയന്റാണുള്ളത്. ഇതിനേക്കാള്‍ നാല് പോയന്റ് മുമ്ബിലാണ് ഇന്ത്യ. 106 പോയന്റുള്ള ഇംഗ്ലണ്ട് മൂന്നാമതും 100 പോയന്റുള്ള ന്യൂസിലാന്‍ഡ് നാലാമതുമാണ്.

webdesk12: