ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി സുപ്രീം കോടതി. ദുരന്ത നിവാരണ നിയമത്തിലെ 12-ാം വകുപ്പ് പ്രകാരം കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് അര്‍ഹത ഉള്ളതായി കോടതി നിരീക്ഷിച്ചു.
എത്ര തുത നല്‍കണം എന്നകാര്യത്തില്‍ ദുരന്ത നിവാരണ അതോറിയോട് തീരുമാനമെടുക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. ആറാഴ്ചക്കുള്ളില്‍ വിഷയത്തില്‍ തീരുമാനം അറിയിക്കാന്‍ കോടതി ഉത്തരവിട്ടു.
നഷ്ടപരിഹാരം നല്‍കാനുള്ള തീരുമാനത്തെ കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. എന്നാല്‍ കേന്ദ്രത്തിന്റെ വാദം കോടതി തള്ളി. ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനം പരാജയമാണെന്ന് കോടതി വിലയിരുത്തി.
നാല് ലക്ഷം രൂപ ധനസഹായം നല്‍കണം എന്നാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.