X
    Categories: indiaNews

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഒറ്റ ഡോസ് കോവിഡ് വാക്‌സിന് ഇന്ത്യയില്‍ അനുമതി

അമേരിക്കന്‍ കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഒറ്റ ഡോസ് കോവിഡ് വാക്‌സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി. കേന്ദ്ര ആരോഗ്യമന്ത്രി ട്വിറ്ററില്‍ അറിയിച്ചതാണ് ഇക്കാര്യം .ഇന്നലെയാണ് ഉപയോഗത്തിന് അനുമതി തേടി കമ്പനി അപേക്ഷ നല്‍കിയത്.

ഇതോടെ ഇന്ത്യയിലെ അനുമതി നല്‍കുന്ന അഞ്ചാമത്തെ കോവിഡ് പ്രതിരോധ വാക്‌സിന്‍ ആവും ഇത്.ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കല്‍ കമ്പനി മുഖാന്തരമാണ് ഇന്ത്യയില്‍ ഈ വാക്‌സിന്‍ ലഭ്യമാവുക.

Test User: