ബെംഗളൂരു: വാക്‌സിന്‍ ക്ഷാമത്തിന് പരിഹാരമായി സെപ്തംബറോടെ രാജ്യത്ത് ഏഴ് പുതിയ വാക്‌സിനുകളെത്തും. ഇതില്‍ ആറ് വാക്‌സിനുകള്‍ സെപ്റ്റംബറോടെ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് ദേശീയ ടെക്‌നിക്കല്‍ അഡൈ്വസറി കമ്മറ്റി ഓണ്‍ ഇമ്മ്യൂണൈസേഷന്‍ ചെയര്‍മാന്‍ ഡോ. നരേന്ദ്ര കുമാര്‍ അറോറ പറഞ്ഞു.
അമേരിക്കന്‍ വാക്‌സിനായ ഫൈസറും ഇന്ത്യയില്‍ വിതരണം തുടങ്ങാനായുള്ള അവസാനവട്ട ചര്‍ച്ചകളിലാണെന്നു അദ്ദേഹം അറിയിച്ചു. സെപ്തംബര്‍ മാസം ആദ്യം വിതരണത്തിനെത്തുമെന്ന് പ്രതീക്ഷിക്കുന്ന വാക്‌സിനുകള്‍ ഇവയാണ്.
അഹമ്മദാബാദ് ആസ്ഥാനമായുള്ള സൈഡസ് കാഡില നിര്‍മിക്കുന്ന സൈകോവ് ഡി. നടപടികള്‍ പൂര്‍ത്തിയായാല്‍ ഡിഎന്‍എ പ്ലാസ്മിഡ് സാങ്കേതിക വിദ്യയില്‍ നിര്‍മിക്കുന്ന ലോകത്തെ ആദ്യ വാക്‌സിനാകും സൈകോവ് ഡി. കുട്ടികള്‍ക്കും നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്ന വാക്‌സിന്‍ കൂടിയാണിത്.ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോളജിക്കല്‍ ഇ നിര്‍മിക്കുന്ന കോര്‍ബേവാക്‌സ്. പ്രോട്ടീന്‍ സബ്യൂണിറ്റ് വാക്‌സിനായ കോര്‍ബേവാക്‌സിന്റെ 30 കോടി ഡോസിന് നേരത്തെ തന്നെ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു.
പൂനെ ആസ്ഥാനമായുള്ള ജെനോവ ബയോഫാര്‍മ നിര്‍മിക്കുന്ന എച്ച്.ജി.സി 019 ആര്‍എന്‍എ വാക്‌സിന്‍.
ഭാരത് ബയോടെക് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനുമായി ചേര്‍ന്ന് നിര്‍മിക്കുന്ന ഇന്‍ട്രാ നാസല്‍ വാക്‌സിന്‍. മൂക്കിലൂടെ നല്‍കാവുന്ന സിംഗിള്‍ ഡോസ് വാക്‌സിനായ ഇത് ഒരു ബില്യണ്‍ ഡോസാണ് ഉല്‍പാദിപ്പിക്കുന്നത്.
അമേരിക്കന്‍ കമ്പനിയായ നൊവാവാക്‌സ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് രാജ്യത്ത് നിര്‍മിക്കുന്ന നൊവാവാക്‌സ്. 20 കോടി ഡോസ് നൊവാവാക്‌സിനാണ് ഉല്‍പാദിപ്പിക്കുക.അമേരിക്കന്‍ കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോ ണ്‍സണിന്റെ വാക്‌സിന്‍. വൈറല്‍ വെക്ടര്‍ വാക്‌സീനായ ഇത് ഒറ്റഡോസ് എടുത്താല്‍ മതിയാകും.
ഇതുകൂടാതെയാണ് അമേരിക്കന്‍ കമ്പനിയായ ഫൈസറിനും രാജ്യത്ത് വാക്‌സിന്‍ വിതരണത്തിന് അനുമതി നല്‍കുന്നതിനായി അവസാനവട്ട നടപടികള്‍ പുരോഗമിക്കുന്നത്. ഈ വാക്‌സീനുകളില്‍ മിക്കതും പരിശോധനയില്‍ മികച്ച കാര്യക്ഷമത തെളിയിച്ചതുകൂടിയാണ്. ഏഴില്‍ അഞ്ച് വാക്‌സിനും രാജ്യത്ത് തന്നെ ഉല്‍പാദിപ്പിക്കുന്നതിനാല്‍ വാക്‌സിന്‍ ക്ഷാമം ഇതോടെ ഇല്ലാതാകുമെന്നാണ് പ്രതീക്ഷ. സെപ്തംബറില്‍ ദിവസം ഒരു കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് പദ്ധതി.