X

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 37,566 പേര്‍ക്ക് കോവിഡ് ; 907 മരണം

epaselect epa09167849 A Family member, wearing a Personal Protective Equipment (PPE), waits to perform the last rites for COVID-19 victims at a cremation ground in New Delhi, India 29 April 2021. Delhi reported 25,986 fresh cases, 368 deaths in last 24 hours and continue to struggle with the oxygen supply. EPA-EFE/IDREES MOHAMMED

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 37,566 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,03,16,897 ആയി ഉയര്‍ന്നു.ഇന്നലെ 56,993 പേര്‍ രോഗമുക്തരായി രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 29,66,601 ആണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 96.87ശതമാനമായി ഉയര്‍ന്നു.

നിലവില്‍ രാജ്യത്ത് 5,52,659 സജീവ കോവിഡ് രോഗികളുണ്ട്. കഴിഞ്ഞ ദിവസം 907 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 3,97,637 ആയി ഉയര്‍ന്നു.

Test User: