ഡല്‍ഹി: രാജ്യത്ത് ഇന്നലെ 42,909 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 29,836 ഉം കേരളത്തിലാണ്. 380 മരണമാണ് കോവിഡ് മൂലമെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതില്‍ 75 ഉം കേരളത്തിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇന്നലെ 34,763 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. നിലവില്‍ ആശുപത്രികളിലും വീടുകളിലുമായി 3,76,324 പേര് ചികിത്സയിലുണ്ട്