ന്യൂഡല്‍ഹി :കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ഗാന്ധി രംഗത്ത്. സര്‍ക്കാര്‍ വില്‍പന തിരക്കിലാണെന്നും എല്ലാവരും സ്വയം സുരക്ഷിതര്‍ ആയിരിക്കണെമെന്നും രാഹുല്‍ ഗാന്ധി.കോവിഡ് കേസുകള്‍ ഉയരുന്നത് ആശങ്കാജനകമാണെന്നും അടുത്ത തരംഗത്തിനു മുമ്പ് എല്ലാവരും വാക്‌സിനേഷന്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണം എന്നും രാഹുല്‍ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
അടുത്ത നാല് വര്‍ഷം കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ആറ് ലക്ഷം കോടിയുടെ ആസ്തികള്‍ വിറ്റഴിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു.നാഷണല്‍ മോണിറ്റൈസേഷന്‍ ഭാഗമായി റോഡുകള്‍, റെയില്‍വേ, എയര്‍പോര്‍ട്ട്, ഗ്യാസ് ലൈനുകള്‍, ആഭ്യന്തര വിമാന സര്‍വീസ്, ടെലികമ്മ്യൂണിക്കേഷന്‍, പൊതു വിതരണം, കല്‍ക്കരി, തുടങ്ങിയവയുടെ ഓഹരികളാണ് വിറ്റഴിക്കുക എന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു.ഇതിനെതിരെയാണ് രൂക്ഷവിമര്‍ശനവുമായി രാഹുല്‍ഗാന്ധി രംഗത്തിയിരിക്കുന്നത്.വര്‍ദ്ദിച്ചു വരുന്ന കോവിഡ് കേസുകളിലും രാഹുല്‍ഗാന്ധി ആശങ്ക പ്രകടിപ്പിച്ചു.