X

കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ സെപ്റ്റംബറില്‍

ന്യൂഡല്‍ഹി:കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ സെപ്റ്റംബറില്‍ വിതരണത്തിന് എത്തുമെന്ന് കരുതുന്നതായി ഡോ എന്‍ കെ അറോറ പറഞ്ഞു.

മരുന്ന് കമ്പനിയായ സൈഡസ് കാഡിലയാണ് വാക്‌സിന്‍ നിര്‍മ്മിക്കുന്നത്. വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണ റിപ്പോര്‍ട്ട് അടുത്തമാസം ലഭിക്കും. നടപടികള്‍ പൂര്‍ത്തിയാക്കി അടുത്ത സെപ്റ്റംബറില്‍ വാക്‌സിന്‍ വിതരണത്തിന് എത്തിക്കാന്‍ സാധിക്കുമെന്ന് പ്രതിക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

രാജ്യത്ത് വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കിയാല്‍ മാത്രമാണ്  സ്‌കൂളുകള്‍ പൂര്‍ണമായി തുറക്കാന്‍ സാധിക്കുകയുള്ളു. അദ്ദേഹം പറഞ്ഞു.

ഭാരത് ബയോടെക്കിന്റ കുട്ടികള്‍ക്കായുള്ള വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണവും അവസാന ഘട്ടത്തിലാണ്.

 

Test User: