ന്യൂഡല്‍ഹി: ഉത്പന്നം ഏത് രാജ്യത്താണ് നിര്‍മിച്ചതെന്ന് രേഖപ്പെടുത്താത്തിന് ഇ-കൊമേഴ്‌സ് കമ്പനികളില്‍ നിന്ന് പിഴചുമത്തി കേന്ദ്ര സര്‍ക്കാര്‍.
34 ലക്ഷത്തോളം രൂപയാണ് പിഴ ഇനത്തില്‍ കേന്ദ്രം ചുമത്തിയത്. 148 നോട്ടീസാണ് ഇ-കൊമേഴ്‌സ് സ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അയച്ചത്. 58 നോട്ടിസിലാണ് നിലവില്‍ കേന്ദ്രം നടപടി എടുത്തത്.
ഉത്പന്നം നിര്‍മ്മിച്ച രാജ്യത്തിന്റെ പേര് രേഖപ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ കമ്പനികളെ അറിയിച്ചിരുന്നു. ഒരു ലക്ഷം രൂപ വരെ പഴി ലഭിക്കുന്ന കുറ്റമാണിത്.