X

സി.ബി.എസ്.ഇ പ്ലസ്ടു: മാര്‍ക്ക് നിര്‍ണയ മാനദണ്ഡത്തിനായി കമ്മിറ്റി

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് നിര്‍ണയ മാനദണ്ഡം തീരുമാനിക്കുന്നതിനായി സി.ബി.എസ്.ഇ ഇന്നതാധികാര കമ്മിറ്റിക്കു രൂപം നല്‍കി. പത്ത് ദിവസത്തിനകം കമ്മിറ്റി അന്തിമ റിപ്പോര്‍ട്ട് സി.ബി.എസ്.ഇക്ക് കൈമാറും. മാനദണ്ഡം തീരുമാനിക്കുന്നതിനായി കമ്മിറ്റി ഉടന്‍ തന്നെ യോഗം ചേരും.
വിദ്യാഭ്യാസ മന്ത്രാലയം ജോയിന്റ് സെക്രട്ടറി വിപിന്‍കുമാര്‍ ഉള്‍പ്പെടെ 12 പേരാണ് കമ്മിറ്റിയിലുള്ളത്. കെ.വി.എസ് കമ്മീഷണര്‍ നന്ദിനി പാണ്ഡെ, ഉദിത് പ്രകാശ് റായ്- വിദ്യാഭ്യാസ ഡയരക്ടറേറ്റ്, രണ്ട് സ്‌കൂള്‍ പ്രതിനിധികള്‍, എന്‍.സി.ഇ.ആര്‍.ടി, യു.ജി.സി പ്രതിനിധികള്‍ എന്നവരാണ് കമ്മിറ്റിയിലുണ്ടാവുക. മാര്‍ക്ക് നിര്‍ണയത്തിനായി നേരത്തെ സി.ബി.എസ്.ഇ ആലോചിച്ച മാനദണ്ഡങ്ങള്‍ ഇവയായിരുന്നു.

1. പത്താം തരം മാതൃകയില്‍ ഒരു വര്‍ഷത്തെ ഇന്റേ്ണല്‍ മാര്‍ക്കിന്റെ ശരാശരി എടുക്കുക. ഇത് കഴിഞ്ഞ മൂന്നു വര്‍ഷത്തെ ശരാശരിയുമായി ഒത്തു നോക്കുക.
2. പന്ത്രണ്ടാം ക്ലാസിലെ ഇന്റേണല്‍ മാര്‍ക്ക് മാത്രം പരിഗണിക്കുക.
3. പത്തിലെ ബോര്‍ഡ് പരീക്ഷ മാര്‍ക്കും 11, 12 ക്ലാസിലെ ഇന്റേണല്‍ മാര്‍ക്കും പരിഗണിച്ച് ശരാശരി എടുക്കുക.
4. പത്തിലെ ബോര്‍ഡ് മാര്‍ക്കും പന്ത്രണ്ടിലെ ഇന്റേണല്‍ മാര്‍ക്കും മാത്രം കണക്കിലെടുക്കുക 5. മാര്‍ക്കില്‍ തൃപ്തിയില്ലാത്തവര്‍ക്ക് പിന്നീട് പരീക്ഷ എഴുതാന്‍ അവസരം നല്‍കുക.

Test User: