X

ബജറ്റ് ദിനത്തിലും കൂപ്പുകുത്തി അദാനി ഓഹരികള്‍: 25 ശതമാനം ഇടിഞ്ഞു

കേന്ദ്ര ബജറ്റ് ദിനവും അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ കൂപ്പുകുത്തുന്നു. അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി 25 ശതമാനം ഇടിഞ്ഞു.എന്‍ഡിടിവി, അംബുജ സിമന്റ്‌സ് അടക്കം ഇന്ന് നഷ്ടത്തിലാണ്. ഫോബ്‌സിന്റെ കോടീശ്വരന്‍മാരുടെ പട്ടികയില്‍ അദാനി റിലയന്‍സ് ഉടമ മുകേഷ് അംബാനിക്ക് താഴെയെത്തി.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെയാണ് വലിയ രീതിയിലുള്ള തിരിച്ചടി അദാനി ഗ്രൂപ്പ് നേരിട്ടത്. ഇന്നലെ ഓഹരി വിപണിയില്‍ നേരിയ നേട്ടം നേടിയിരുന്നെങ്കിലും ബജറ്റിന് പിന്നാലെ വീണ്ടും അദാനി ഗ്രൂപ്പ് വലിയ തിരിച്ചടിയാണ് നേരിട്ടത്. ഏകദേശം 30 ശതമാനം നഷ്ടം ഗ്രൂപ്പിനുണ്ടായതായാണ് വിലയിരുത്തല്‍. അദാനി പോര്‍ട്ടില്‍ 17 ശതമാനത്തിന്റെ ഇടിവും അദാനി ട്രാന്‍സ്മിഷനില്‍ 2 ശതമാനത്തിന്റെ ഇടിവും ഗ്രീന്‍ എനര്‍ജിയില്‍ 5 ശതമാനത്തിന്റെ ഇടിവും ടോട്ടല്‍ ഗ്യാസില്‍ 10 ശതമാനത്തിന്റെ ഇടിവുമാണ് ഇന്നുണ്ടായിരിക്കുന്നത്.

webdesk12: