ന്യൂഡല്‍ഹി: 2019-2020 വര്‍ഷത്തില്‍ ബിജെപിയുടെ വരുമാനം മുന്‍ വര്‍ഷത്തെക്കാള്‍ 50 ശതമാനത്തിന്റെ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. മുന്‍ വര്‍ഷം 2,410 കോടിയായിരുന്നു വരുമാനം ഇപ്പോള്‍ 3,623 കോടി ആയി ഉയര്‍ന്നതായി ബിജെ പി തെരഞ്ഞെടുപ്പ് കമ്മിഷനില്‍ സമര്‍പ്പിച്ച വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം കോവിഡ് പ്രതിസന്ധിയുടെ നാളുകളിലാണ് ഈ കുതിച്ച് ചാട്ടം എന്നത് ശ്രദ്ധേയമാണ്. കോണ്‍ഗ്രസ് ഉള്‍പ്പെടെ ആറു ദേശീയ പാര്‍ട്ടികളുടെ വരുമാനത്തിനെക്കാള്‍ മൂന്നിരട്ടിയാണ് ബിജെപി നേടിയത്. ബിജെപിയുടെ ചെലവിലും വന്‍ വര്‍ധന ഉണ്ടായിട്ടുണ്ട്.
1,005 കോടിയില്‍ നിന്നും 1,661 കോടിയിലേക്ക് ചെലവ് വര്‍ധിച്ചു. 64 ശതമാനം വര്‍ധനയാണ് കണക്കില്‍ പറയുന്നത.് കോണ്‍ഗ്രസിനേക്കാള്‍ 5.3 ശതമാനം വര്‍ധനവാണ് ബിജെപി വാര്‍ഷിക വരുമാനത്തില്‍ നേടിയത്. 682 കോടി രൂപയാണ് കോണ്‍ഗ്രസിന് ലഭിച്ചത്. മുന്‍ വര്‍ഷം ഇത് 998 കോടി രൂപയായിരുന്നു. 25 ശതമാനം ഇടിവാണിത്. 158.62 കോടി രൂപയാണ് സി പിഎമ്മിന്റെ സമ്പാദ്യം. 143.67 കോടി രൂപ തൃണമൂല്‍ കോണ്‍ഗസും 58.25 കോടി ബിഎസ്പിയും 85.58 കോടിഎന്‍സിപി,സിപിഐ. 6.58 കോടിയും വരുമാനം ഉണ്ടാക്കി.