ഗുജറാത്തില്‍ ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം രാജ്യത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ഗവര്‍ണര്‍ ആചാര്യ ദേവ്‌റത് സത്യവാജകം ചൊല്ലിക്കൊടുത്തു.
ഗാന്ധിനഗറിലെ ഹെലിപാഡ് മൈതാനത്തായിരുന്നു ചടങ്ങ്. ഗുജറാത്തിന്റെ പതിനെട്ടാം മുഖ്യമന്ത്രിയയാണ് അദ്ദേഹം അധികാരമേറ്റത്.
പരിപാടിയില്‍ പ്രത്യേക ക്ഷണിതാക്കളായി 200 ഓളം സന്യാസിമാരും പങ്കെടുത്തു. ഗുജറാത്തില്‍ 156 സീറ്റിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് ബിജെപി വീണ്ടും അധികാരത്തില്‍ എത്തുന്നത്.