ആധായനികുതി വകുപ്പ് ഡൽഹി, മുംബൈ ഓഫീസുകളിൽ നടത്തിയ പരിശോധനകൾക്കെതിരെ ബിബിസി. പരിശോധനയ്ക്ക് എത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകരെ ജോലി ചെയ്യാൻ അനുവദിച്ചില്ലെന്നാണ് ബിബിസിയുടെ ആരോപണം.
മണിക്കൂറുകളോളം മാധ്യമപ്രവർത്തകരുടെ ജോലി തടസ്സപ്പെട്ടു. ചില മാധ്യമപ്രവർത്തകരുടെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും പോലീസും മോശമായി പെരുമാറി എന്നും ബിബിസി ആരോപിച്ചു. ബിബിസി ഹിന്ദി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ ആയിരുന്നു വിമർശനം. മാധ്യമപ്രവർത്തകരുടെ കമ്പ്യൂട്ടറുകൾ പരിശോധനയ്ക്ക് വിധേയമാക്കുകയും അവരുടെ ഫോണുകളും മറ്റും പിടിച്ചെടുക്കുകയും ചെയ്തു. മാധ്യമപ്രവർത്തകരുടെ പ്രവർത്തനരീതിയെ കുറിച്ച് ചോദിച്ചറിഞ്ഞതായും ലേഖനത്തിൽ പറയുന്നു.