ഒരു ഘട്ടത്തില്‍ കൈവിട്ട മത്സരത്തില്‍ പത്താം വിക്കറ്റിലെ കൂട്ടുകെട്ടിലൂടെയാണ് ബംഗ്ലാദേശ് തിരിച്ചുപിടിച്ചത്.ഇതോടെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയ്ക്കെതിരെ ഏകദിന ക്രിക്കറ്റില്‍ വിജയം കുറിച്ചിരിക്കുകയാണ് ബംഗ്ലാദേശ്. ഇതിന് മുന്‍പ് 2015 ലാണ് ബംഗ്ലാദേശ് അവസാനമായി ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയെ തോല്‍പ്പിച്ചത്.
അതിന് ശേഷം ഇരു ടീമുകളും ഏറ്റുമുട്ടിയ മത്സരങ്ങളില്‍ ഇന്ത്യയായിരുന്നു വിജയിച്ചത്. ഒടുവില്‍ മെഹിദി ഹസന്‍്റെ ഒറ്റയാള്‍ പോരാട്ടമികവില്‍ കാത്തിരിപ്പ് അവസാനിപ്പിച്ചിരിക്കുകയാണ് ബംഗ്ലാദേശ്. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്കെതിരായ ബംഗ്ലാദേശിന്‍്റെ ആറാം വിജയം കൂടിയാണിത്.മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 187 റണ്‍സിന്‍്റെ വിജയലക്ഷ്യം 46 ഓവറിലാണ് ബംഗ്ലാദേശ് മറികടന്ന്. ഒരു ഘട്ടത്തില്‍ 136 റണ്‍സിന് 9 വിക്കറ്റ് നഷ്ടപെട്ട ശേഷമായിരുന്നു ബംഗ്ലാദേശ് മത്സരത്തില്‍ വിജയം പിടിച്ചെടുത്തത്.
പത്താം വിക്കറ്റില്‍ മെഹിദി ഹസനും മുസ്തഫിസൂര്‍ റഹിമും 51 റണ്‍സ് കൂട്ടിച്ചേര്‍ത്തു.നിശ്ചിത ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തികൊണ്ട് മികച്ച പ്രകടനം ഇന്ത്യന്‍ ബൗളര്‍മാര്‍ പുറത്തെടുത്തുവെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. ദീപക് ചഹാര്‍ സൃഷ്ടിച്ച രണ്ട് അവസരങ്ങള്‍ കെ എല്‍ രാഹുലും വാഷിങ്ടണ്‍ സുന്ദറും പാഴാക്കി.