X

എടിഎം കാലി ആയാല്‍ ഇനിമുതല്‍ ബാങ്കുകള്‍ക്ക് പിഴ

ന്യൂഡല്‍ഹി: എടിഎം കാലി ആയാല്‍ ഇനി മുതല്‍ ബാങ്കുകള്‍ക്ക് പിഴ. പൊതുജനത്തിന് ഉണ്ടാകുന്ന അസൗകര്യങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം. പൊതുജനത്തിന് ആവശ്യമായ പണം എത്തുക എന്നത് പ്രാഥമികമായ ആവശ്യമാണ്. എന്നാല്‍ അത് ഉറപ്പ് വരാത്ത ബാങ്കുകളുടെ എടിഎമ്മിന് എതിരെ ആയിരിക്കും പിഴ ചുമത്തുക. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതുതായി ഇറക്കിയ ഉത്തരവിലാണ് ഇത്തരത്തില്‍ ഒരു കാര്യം പരാമര്‍ശിച്ചിട്ടുള്ളത്.

ഒക്ടോബര്‍ ഒന്നുമുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും.മാസത്തില്‍ 10 മണിക്കൂറില്‍ കൂടുതല്‍ സമയം എടിഎം കാലി ആയാല്‍ ആണ് പിഴ ഈടാക്കുക. ഇതിന് അടിസ്ഥാനമായി 10,000 രൂപയാണ് പിഴയായി ആദ്യഘട്ടത്തില്‍ ഈടാക്കുക. കൂടുതല്‍ ലംഘനം നടത്തിയാല്‍ പിഴ അനുസൃതമായി കൂടും.

Test User: