അസം: സാമൂഹ്യമാധ്യമങ്ങളിലൂടെ താലിബാന്‍ അനുകൂല പോസ്റ്റിട്ട 14 പേരെ അസം പോലീസ് അറസ്റ്റ് ചെയ്തു. അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്ത താലിബാന് പിന്തുണ അറിയിച്ചുള്ള പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചതിന് ആണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
അസമിലെ വിവിധ ജില്ലകളില്‍ നിന്നും ഒരു വിദ്യാര്‍ത്ഥി ഉള്‍പ്പെടെ 14 പേരെയാണ് അസം പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെക്കുന്നതിലും ലൈക്കുകള്‍ നല്‍കുന്നതിലും ജനങ്ങള്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് അസം സ്‌പെഷ്യല്‍ ഡിജിപി ജി പി സിംഗ് ശനിയാഴ്ച ട്വീറ്റ് ചെയ്തിരുന്നു.