ആന്ധ്രപ്രദേശ് ഐടി വകുപ്പ് മന്ത്രി ഗൗതം റെഡി (50) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം. വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഐടി വകുപ്പിന് പുറമേ മുന്‍പ് വ്യവസായ വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍ എംപി രാംമോഹന്‍ റെഡ്ഡിയുടെ മകനാണ് ഇദ്ദേഹം. ദുബായ് സന്ദര്‍ശനം കഴിഞ്ഞ് വീട്ടില്‍ വിശ്രമത്തില്‍ ഇരിക്കുകയായിരുന്നു. ഇതിനിടെയാണ് വിയോഗം.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡി അടക്കം നിരവധി പ്രമുഖര്‍ മരണത്തില്‍ അനുശോചിച്ചു.