ലക്നൗ: ഉത്തര്‍പ്രദേശത്തിലെ ഖേരി ജില്ലയില്‍ എട്ടു വയസ്സുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.
ഞായറാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന സംശയത്തില്‍ പോലീസ് പോക്സോ നിയമ പ്രകാരം കേസെടുത്തു.
ശ്വാസം മുട്ടി കുട്ടിമരിച്ചതായാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തിലെ മുറിവുകള്‍ കണ്ടെത്തിയത്തിന്റെ അടിസ്ഥാനത്തിലാണ് പോക്സോ ചുമത്തി കേസെടുത്തതെന്ന് പോലീസ് പറഞ്ഞു