X
    Categories: indiaNews

റെയില്‍വേ 5 ജി ആകുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ ട്രെയിനുകളിലെ സുരക്ഷ സംവിധാനം മെച്ചപ്പടുത്തുന്നതിനും ആശയവിനിമയത്തിനുമായും റെയില്‍വേക്ക് 5 ജി സ്‌പെക്ട്രം അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രിസഭയാണ്‌ തീരുമാനമെടുത്തത്. 700 MHZ ഫ്രീക്വന്‍സി ബാന്‍ഡില്‍ 5MHZ സ്‌പെക്ട്രമാണ് റെയില്‍വേക്ക് നല്‍കുക. പദ്ധതി വഴി രാജ്യത്തെ മുഴുവന്‍ ട്രെനുകളിലും സ്റ്റേഷനുകളിലും സുരക്ഷ വര്‍ധിപ്പിക്കാന്‍ സാധിക്കും.

പദ്ധതി ചിലവവായി ഏകദേശം 25,000 കോടി രൂപയാണ് കേന്ദ്രം മാറ്റി വച്ചിരിക്കുന്നത്. 5 വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കുമെന്ന്‌
കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

Test User: