X
    Categories: crimeNews

കൊല്ലത്ത് ഒരു വയസുകാരനെ കുളത്തിലെറിഞ്ഞ് കൊല്ലാന്‍ ശ്രമം; പിതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലം നിലമേലില്‍ ഒരു വയസുകാരനെ കുളത്തിലെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമം.കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

നിലമേല്‍ എലിക്കുന്നാംമുകളില്‍ ഇസ്മയിലിനെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇസ്മയില്‍ ഒരു വയസുള്ള മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്നാണ് ഇസ്മയില്‍ കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് വിവരം. കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.

Test User: