X

ഹൈദരാബാദില്‍ നാലു വയസ്സുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകീറി കൊന്നു

ഹൈദരാബാദ്: നാലു വയസ്സുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകീറി കൊലപ്പെടുത്തി. ഹൈദരാബാദില്‍ നടന്ന ഞെട്ടിക്കുന്ന സംഭവത്തിന്റെ സിസിസിടി ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു.വാച്ച്മാന്‍ ആയി ജോലി ചെയ്യുന്നയാളുടെ മകനാണ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായത്. നായ്ക്കള്‍ കടിച്ചുകീറിയ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കുട്ടി തെരുവിലൂടെ നടന്നു നീങ്ങുന്നതും നായ്ക്കള്‍ കൂട്ടത്തോടെ ആക്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ചുറ്റും ആരും ഉള്ളതായി ദൃശ്യങ്ങളില്‍ ഇല്ല. മറ്റു വിവരങ്ങള്‍ വെളിവായിട്ടില്ല.

 

webdesk12: