X

ചെങ്കണ്ണും ചിക്കന്‍പോക്സും പടരുന്നു; ജാഗ്രത

കൊല്ലം: ജില്ലയുടെ വിവിധ മേഖലകളില്‍ ചെങ്കണ്ണ് , ചിക്കന്‍പോക്‌സ് എന്നിവ വ്യാപകമാകുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികളിലടക്കമാണ് ചെങ്കണ്ണ് വ്യാപകമാകുന്നത്.കൂടുതല്‍ വെള്ളം കുടിക്കണമെന്നും ആവശ്യത്തിന് പഴവര്‍ഗങ്ങള്‍ കഴിക്കണമെന്നും ആരോഗ്യ അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.ചിക്കന്‍പോക്‌സ് വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ കൂടുതൽ കരുതലാവശ്യമാണ്.

സാധാരണയായി അസുഖബാധിതനായ വ്യക്തിയില്‍നിന്ന് ആദ്യത്തെ അഞ്ചു ദിവസങ്ങളിലാണ് രോഗം പകരാന്‍ സാധ്യതയുള്ളത്.വായുവിലൂടെയായിരിക്കും കൂടുതലായും രോഗാണുക്കള്‍ പകരുക. അതുകൊണ്ടുതന്നെ രോഗലക്ഷണങ്ങള്‍ കാണിക്കുന്ന വ്യക്തിയില്‍നിന്ന് നിശ്ചിത അകലം പാലിക്കാന്‍ മറ്റുള്ളവര്‍ ശ്രദ്ധിക്കേണ്ടതാണ്. രോഗി ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍, പാത്രങ്ങള്‍, മറ്റു വസ്തുക്കള്‍ എന്നിവ മറ്റാരും കൈകാര്യം ചെയ്യാതിരിക്കുക.

Test User: