അഷ്‌റഫ് ആളത്ത്
ദമ്മാം:കെ.എം.സി.സി സ്ഥാപക നേതാക്കളിൽ പ്രമുഖനും
സഊദി ദേശീയ സമിതി ട്രഷററുമായിരുന്ന എഞ്ചിനീയർ സി.ഹാശിമിൻറെ സമർപ്പിത ജീവിതം പുസ്തകമാകുന്നു.
അദ്ദേഹത്തിന്റെ വേർപാടിന്റെ നാലാം വർഷത്തിൽ മത സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരെ അണിനിരത്തി സഊദി കിഴക്കൻ പ്രവിശ്യ കേന്ദ്ര സമിതി തയ്യാറാക്കുന്ന ഗഹനമായഗ്രന്ഥം മൂന്നു മാസത്തിനകം പ്രകാശിതമാകുമെന്ന് പ്രസാധക സമിതി വാർത്താ കുറിപ്പിൽ അറിയിച്ചു.
ദമ്മാം കേന്ദ്രീകരിച്ച് സഊദി കിഴക്കന്‍ പ്രവിശ്യയിലെ പൊതു മണ്ഡലത്തിൽ നാല് പതിറ്റാണ്ടിലധികം ശ്രദ്ധേയമായ സംഭാവനകളർപ്പിച്ച ഹാശിം പുതു തലമുറക്ക് വഴികാട്ടിയും ഹരിത രാഷ്ട്രീയത്തിലെ നിലപാട് തറയിൽ ഒത്ത് തീർപ്പില്ലാത്ത പോരാളിയുമായിരുന്നു.
കുടിയേറ്റ ഭൂമികയിലെ പ്രഥമ സംഘടിത രൂപമായ കെ.എം.സി.സിക്കും അതിൻറെ വിവിധങ്ങളായ പോഷക ഘടകങ്ങൾക്കും രൂപം നൽകുകയും കക്ഷിരാഷ്ട്രീയ താല്പര്യ ങ്ങൾക്കപ്പുറം പ്രവാസി സമൂഹത്തിൻറെ പൊതു ധാരയിൽ നേതൃപരമായ പങ്ക് വഹിക്കുകയും അത് വഴി ജന മനസ്സുകളിൽ ജീവിക്കാൻ അസുലഭ ഭാഗ്യം കൈവരിക്കുകയും ചെയ്ത അനിതര സാധാരണവും നിസ്തുലവുമായ വ്യക്തിത്വത്തിൻറെ ഉടമയായിരുന്നു ഹാശിം.
ഈ സന്ദേശം പരിചയപ്പെടുത്തുകയാണ് സമരണികയുടെ ലക്ഷ്യമെന്ന് കെഎംസിസി കൂട്ടിച്ചേർത്തു.
പ്രവിശ്യയിലെ മുഴുവൻ കെ എം സി സി ഘടകങ്ങളുടെയും പങ്കാളിത്തത്തോടെയാണ് സ്മരണിക ഒരുങ്ങുന്നത്.
ഹാശിമിന്റെ ജ്വലിക്കുന്ന ഓർമ്മകൾ, ചിത്രങ്ങൾ, കർമ്മ മണ്ഡലങ്ങൾ എന്നിവ കോർത്തിണക്കി ബഹുവർണ്ണത്തിലാണ് പുസ്തകം തയ്യാറാക്കുന്നത്.
പൊതു രംഗത്തെ പ്രമുഖരുടെ ഓർമ്മകുറിപ്പുകൾ ഗതകാല പ്രവാസത്തിൻറെ ചരിത്രരേഖ കൂടിയാകും.
സ്മരണികയുടെ പ്രസാധക സമിതിക്ക് കെഎംസിസി രൂപം നൽകി.
ഖാദർ ചെങ്കള (രക്ഷാധികാരി) മുഹമ്മദ് കുട്ടി കോഡൂർ (ചെയർ മാൻ) ആലിക്കുട്ടി ഒളവട്ടൂർ (കൺവീനർ)
മാമു നിസാർ ( ഫിനാൻസ് കൺവീനർ ) ശരീഫ് സി പി (പബ്ലിസിറ്റി കൺവീനർ ) ഖാദി മുഹമ്മദ്, അസീസ് എരുവാട്ടി, സലിം പാണമ്പ്ര, നൗഷാദ് തിരുവനന്തപുരം, സലിം അരീക്കാട്, അഷ്‌റഫ് ഗസാല്‍, മുഷ്താഖ് പേങ്ങാട് എന്നിവരെ പ്രസാധക സമിതിയായും
മാലിക് മഖ്ബൂൽ അലുങ്ങൽ ( ചീഫ് എഡിർ)
കാദർ മാസ്റ്റർ വാണിയമ്പലം (മാനേജിങ് എഡിറ്റർ)
അഷ്‌റഫ് ആളത്ത് (അസ്സോസിയേറ്റ് എഡിറ്റർ)
ഹമീദ് വടകര,അമീർ അലി കൊയിലാണ്ടി,സിറാജ് ആലുവ (എഡിറ്റേഴ്സ് )
എന്നിവരെ പത്രാധിപസമിതിയായും തെരഞ്ഞെടുത്തു.
ഹാശിം എഞ്ചിനീയറുടെ സമകാലികരും സുഹൃത്തുക്കളും സഹപ്രവർത്തകാരുമായി നാട്ടിലും മറുനാട്ടിലുമുള്ള സഹൃദയർ അദ്ദേഹവുമൊത്തുള്ള തങ്ങളുടെ ഓർമ്മകൾ, അപൂർവ്വ ചിത്രങ്ങൾ, വേറിട്ട അനുഭവങ്ങൾ തുടങ്ങിയവ പങ്ക് വെക്കണമെന്ന് കെഎംസിസി അഭ്യർത്ഥിച്ചു.
രചനകൾ
Hashimsouvenir@gmail.com എന്ന ഇമെയിൽ ഐഡിയിലോ
00966553095517 എന്ന വാട്‌സ്ആപ്പ് നമ്പറിലോ അയക്കണം.