ന്യൂഡല്‍ഹി: സര്‍ക്കാറിന്റെ കൈയിലുള്ള ആക്‌സിസ് ബാങ്കിന്റെ ഓഹരികള്‍ വിറ്റഴിക്കും. 1.95 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തിരുമാനിച്ചു. 4000 കോടി രൂപയാണ് ഓഹരി വില്‍പ്പനയിലൂടെ സര്‍ക്കാര്‍ വിറ്റഴിക്കാന്‍ ഉദ്ദേശിക്കുന്നത്. ഓഹരിയൊന്നിന് 680 രൂപ നിരക്കില്‍ 3.5 കോടി ഓഹരികളാണ് സര്‍ക്കാര്‍ വിറ്റഴിക്കുന്നത്. പൊതുമേഖല കമ്പനികളുടെ ഓഹരികള്‍ വിറ്റഴിച്ച് 1.75 ലക്ഷം രൂപ സമാഹരിക്കാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുവന്നത്.