X

ഗോവന്‍ ബീച്ചുകളില്‍ സുരക്ഷയൊരുക്കാന്‍ ഇനി കടലില്‍ സെല്‍ഫ്-ഡ്രൈവിംഗ് റോബോട്ടും എഐ നിരീക്ഷണവും

ഗോവന്‍ ബീച്ചുകളില്‍ സുരക്ഷയൊരുക്കാന്‍ ഇനി പുതിയ സംവിധാനം. കടലില്‍ നീന്തുന്നതിനിടയില്‍ അപകടത്തില്‍പെടുന്നവരെ രക്ഷിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത സെല്‍ഫ്-ഡ്രൈവിംഗ് റോബോട്ടായ ഔറസും എ ഐ അധിഷ്ഠിത മോണിറ്ററിംഗ് സിസ്റ്റമായ ട്രൈറ്റണും രംഗത്തിറങ്ങും.

ഔറസിന്റെ സേവനം നിലവില്‍ വടക്കന്‍ ഗോവയിലെ മിരാമര്‍ ബീച്ചില്‍ മാത്രമാണ് ലഭ്യമാകുക. ട്രൈറ്റണ്‍ സൗത്ത് ഗോവയിലെ ബൈന, വെല്‍സാവോ, ബെനൗലിം, ഗാല്‍ഗിബാഗ് എന്നീ ബീച്ചുകളിലും നോര്‍ത്ത് ഗോവയിലെ മോര്‍ജിം ബീച്ചിലും ഉണ്ട്.
ഒരു സെല്‍ഫ് ഡ്രൈവിംഗ് റോബോട്ടാണ് ഔറസ്. നിരോധിത മേഖലകളില്‍ പട്രോളിംഗ് നടത്തി വേലിയേറ്റ സമയത്ത് വിനോദസഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ഇത് സഹായിക്കും.

webdesk14: