X
    Categories: CultureMoreViews

ഫ്‌ളിപ്കാര്‍ട്ടില്‍ ഓര്‍ഡര്‍ ചെയ്തത് ഹെഡ്‌ഫോണിന്, കിട്ടിയത് എണ്ണ ബോട്ടില്‍; പരാതിപ്പെടാന്‍ വിളിച്ചപ്പോള്‍ ബി.ജെ.പി അംഗത്വം

കോഴിക്കോട്/കൊല്‍ക്കത്ത: ഓണ്‍ലൈന്‍ വിപണന ശൃംഘലയായ ഫഌപ്കാര്‍ട്ടില്‍ ഹെഡ്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് ലഭിച്ചത് എണ്ണക്കുപ്പി. പരാതി പറയാനായി കസ്റ്റമര്‍ കെയറില്‍ വിളിച്ചപ്പോള്‍ ബി. ജെ. പിയുടെ അംഗത്വവും.
ഫുട്‌ബോള്‍ ആരാധകനായ യുവാവ് രണ്ട് സെറ്റ് ഹെഡ്‌ഫോണ്‍ ഫഌപ്കാര്‍ട്ടിലൂടെ ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ ഹെഡ്‌ഫോണിന് പകരം കിട്ടിയതാവട്ടെ ഒരു ബോട്ടില്‍ എണ്ണ. ഇതേപ്പറ്റി പരാതി പറയാന്‍ ഇയാള്‍ ഫഌപ്കാര്‍ട്ടിന്റെ കൊറിയര്‍ കവറില്‍ രേഖപ്പെടുത്തിയ നമ്പറിലേക്ക് വിളിച്ചു. ഏതാനും സമയം ഫോണ്‍ റിംഗ് ചെയ്ത് ശേഷം കോള്‍ ഡിസ്‌കണക്റ്റായി. തുടര്‍ന്ന് ‘ബിജെപിയിലേക്ക് താങ്കള്‍ക്ക് സ്വാഗതം’ എന്ന സന്ദേശമാണ് ലഭിച്ചത്. തുടര്‍ന്ന് യുവാവ് തന്റെ സുഹൃത്തുക്കള്‍ക്ക് നമ്പര്‍ നല്‍കിയപ്പോഴും ബി.ജെ.പി അംഗത്വ സന്ദേശം ലഭിച്ചു. ഈ വാര്‍ത്തയുടെ നിജസ്ഥിയറിയാന്‍ മാധ്യമ പ്രവര്‍ത്തകര്‍ ഇതേ നമ്പറില്‍ വിളിച്ചപ്പോഴും സമാനമായിരുന്നു മറുപടി.
കുടുംബത്തെയും കൂട്ടുകാരെയും ബി.ജെ.പിയിലേക്ക് അംഗത്വമെടുക്കാന്‍ പ്രോത്സാഹിപ്പിക്കൂ എന്ന ഉപദേശവും സന്ദേശത്തിലുണ്ടായിരുന്നു. പേരും വിലാസവും ഇമെയില്‍ ഐഡിയും വോട്ടര്‍ ഐഡിയും മറ്റൊരു നമ്പരിലേക്ക് അയക്കാനും സന്ദേശത്തില്‍ പറയുന്നു. ഈ സന്ദേശം ലഭിച്ച ഉടനെ വീണ്ടും ഫഌപ്കാര്‍ട്ട് നമ്പരിലേക്ക് വിളിച്ചപ്പോഴും ഇതുതന്നെയായിരുന്നു അനുഭവം.
പിന്നീട് ഫഌപ് കാര്‍ട്ടിന്റെ യഥാര്‍ത്ഥ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിച്ച് പരാതിപ്പെട്ട ഉപഭോക്താവിന് ഫഌപ് കാര്‍ട്ട് ഹെഡ്‌ഫോ ണ്‍ അയച്ചു നല്‍കുകയും ചെയ്തു.
കസ്റ്റമെയര്‍ കെയര്‍ നമ്പറിലേക്ക് വിളിച്ചാല്‍ ബി.ജെ.പി അംഗത്വം കിട്ടുന്നുവെന്ന വാര്‍ത്ത സ്ഥിതീകരിക്കാന്‍ ഈ നമ്പറിലേക്ക് വിളിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കും ബി.ജെ.പി അംഗത്വം ലഭിച്ചതായുള്ള സന്ദേശമാണ് ലഭിച്ചത്. ഉടമസ്ഥന്റെ അനുമതിയില്ലാതെ വ്യാജമായി മെമ്പര്‍ഷിപ്പ് പെരുപ്പിച്ച് കാണിക്കാനുള്ള ബി.ജെ.പി-കോര്‍പ്പറേറ്റ് കൂട്ടുക്കെട്ടുകളുടെ തന്ത്രമാണിതെന്നാണ് സൂചന. അതേ സമയം കൊറിയര്‍ ബോക്‌സിനു പുറത്ത് തങ്ങളുടെ അംഗത്വ നമ്പര്‍ വന്നത് എങ്ങിനെയെന്ന് അറിയില്ലെന്നാണ് ബി.ജെ.പി ബംഗാള്‍ ഘടകം പറയുന്നത്.
തങ്ങള്‍ മുമ്പ് കസ്റ്റമര്‍ കെയര്‍ നമ്പറായി ഉപയോഗിച്ചിരുന്ന നമ്പറായിരുന്നു ഇതെന്നും പിന്നീട് ഉപേക്ഷിച്ചതായും ഫഌപ്കാര്‍ട്ട് പറയുന്നു. ആറ് മാസമായി ഉപയോഗത്തിലില്ലാത്തതിനാല്‍ മറ്റാര്‍ക്കെങ്കിലും നല്‍കിയതാകാമെന്നുമാണ് കമ്പനി പറയുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: