X

ബേപ്പൂരില്‍ 15 മത്സ്യത്തൊഴിലാളികളെ കാണാനില്ല

കോഴിക്കോട്: ബേപ്പൂരില്‍ നിന്നും മത്സ്യബന്ധനത്തിനായി പോയ ബോട്ട് കാണാനില്ല. 15 തൊഴിലാളികളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. അജ്മീര്‍ ഷൈന ബോട്ടിനെ കുറിച്ച് ടൗട്ടേ ചുഴലിക്കാറ്റിന് ശേഷം യാതൊരു വിവരവും ലഭിച്ചിട്ടില്ല.

ബോട്ടിലെ തൊഴിലാളികളെല്ലാം തന്നെ തമിഴ്‌നാട് സ്വദേശികളാണ്. കാണാതായ ബോട്ട് വീണ്ടെടുക്കാന്‍ തീരദേശ സേനയും നാവിക സേനയും ആഴക്കടലില്‍ തിരച്ചില്‍ നടത്തണമെന്നാണ് മത്സ്യ തൊഴിലാളികളുടെ ആവശ്യം.

 

Test User: