X

സിനിമാ തീയറ്റര്‍ സ്വകാര്യ സ്വത്ത്; പുറത്തുനിന്നുള്ള ഭക്ഷണം വിലക്കാന്‍ ഉടമയ്ക്ക് അവകാശമൂണ്ടെന്ന് സുപ്രീം കോടതി

സിനിമ തിയറ്ററുകള്‍ ഒരു വ്യക്തിയുടെ സ്വകാര്യ സ്വത്താണെന്നും അവിടേക്ക് കൊണ്ടുവരുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ഉടമയ്ക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി. പൊതുതാല്‍പര്യത്തിനും സുരക്ഷയ്ക്കും വീഴച്ചവരാത്ത ഏതു നിബന്ധന വയ്ക്കുന്നതിലും ഉടമയ്ക്ക് അധികാരമുണ്ടെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലൂള്ള ബെഞ്ച് വ്യക്തമാക്കി.

തീയറ്ററിലും മള്‍ട്ടിപ്ലക്‌സുകളിലും പുറമെ നിന്നുള്ള ഭക്ഷ്യവസ്തുക്കള്‍ വിലക്കിയ നടപടി റദ്ദാക്കിക്കൊണ്ട് ജമ്മു-കാശ്മീര്‍ ഹൈക്കോടതി പുറപ്പെടുവിപ്പിച്ച ഉത്തരവിന് എതിരായ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി. തിയറ്റര്‍ ഒരു വ്യക്തിയുടെ സ്വകാര്യ സ്വത്താണ്. അവിടേക്കുള്ള പ്രവേശനം നിയന്ത്രിക്കാന്‍ അതിന്റെ ഉടമസ്ഥന് അവകാശമുണ്ട്. അവിടെ എന്തൊക്കെ തരത്തിലുള്ള ഭക്ഷ്യവസ്തുക്കളും പാനീയങ്ങളും വില്‍ക്കണമെന്ന് അതിന്റെ ഉടമയ്ക്ക് തീരുമാനമെടുക്കാം. സിനിമ കാണാന്‍ തീയറ്ററില്‍ വരുന്നവര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ വാങ്ങാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് കോടതി പറഞ്ഞു. ഏതു സംവിധാനത്തിനും സുരക്ഷയ്ക്കു വേണ്ട നിയന്ത്രണങ്ങളും മുന്‍കരുതലുകളും എടുക്കുന്നുണ്ടെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

webdesk12: