ഇ.എം .എസ് പോലും ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് ജന്മഭൂമിയിലെ ഓണ്‍ലൈന്‍ എഡിറ്റര്‍ ശ്രീകുമാര്‍ വെളിപ്പെടുത്തി. ആർ.എസ്. എസ് മുഖപത്രമായ ജന്മഭൂമിയുടെ ഓൺലൈൻ എഡിറ്ററാണ് പി. ശ്രീകുമാർ. ഫെയ്‌സ് ബുക്കിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇ.എം.എസ് അന്തരിച്ചപ്പോള്‍ മാതൃഭൂമി വാരികയില്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരന്‍ എഴുതിയ അനുസ്മരണക്കുറിപ്പ് ശ്രദ്ധേയമായിരുന്നു. രാഷ്ട്രീയ പ്രതിയോഗിയെ കുലീനനായ എതിരാളി എങ്ങനെയാണ് കാണുന്നതെന്നതിന്റെ ഉത്തമ ദൃഷ്ടാന്തം കൂടിയായ ലേഖനത്തില്‍ പരമേശ്വരന്‍ എഴുതിയിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
ഫെയ്‌സ് ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം:
ആര്‍ എസ് എസുമായി ചര്‍ച്ചയോ?
പാടില്ല….., പാടില്ല….
മതേതരത്വം ഒഴുകിപോകും
ജനാധിപത്യ മൂല്യങ്ങള്‍ തച്ചുടയും
മതനിരപേക്ഷ സമൂഹത്തിനോടുള്ള വെല്ലുവിളി.
പാഠം-1
ഇ.എം.എസ് അന്തരിച്ചപ്പോള്‍ മാതൃഭൂമി വാരികയില്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരന്‍ എഴുതിയ അനുസ്മരണക്കുറിപ്പ് ശ്രദ്ധേയമായിരുന്നു. രാഷ്ട്രീയ പ്രതിയോഗിയെ കുലീനനായ എതിരാളി എങ്ങനെയാണ് കാണുന്നതെന്നതിന്റെ ഉത്തമ ദൃഷ്ടാന്തം കൂടിയായ ലേഖനത്തില്‍ പരമേശ്വരന്‍ എഴുതി
”അടിയന്തരാവസ്ഥയ്ക്കുശേഷം ദില്ലിയില്‍വെച്ചാണ് നമ്പൂതിരിപ്പാടുമായി കൂടുതല്‍ ഇടപഴകാന്‍ സന്ദര്‍ഭമുണ്ടായത്. അന്ന് അദ്ദേഹം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍സെക്രട്ടറിയായിരുന്നു. കേരളത്തില്‍ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരുന്ന മാര്‍ക്സിസ്റ്റ്ആര്‍.എസ്.എസ് സംഘട്ടനങ്ങളുടെ പാശ്ചാത്തലത്തിലായിരുന്നു ഞാന്‍ പാര്‍ട്ടി ആസ്ഥാനത്തുപോയി അദ്ദേഹത്തെക്കണ്ടത്. എങ്ങനെയും സംഘര്‍ഷത്തിന് അയവുവരുത്താന്‍ വഴികാണണമെന്നതായിരുന്നു എന്റെ ആഗ്രഹം. മറിച്ചായിരുന്നില്ല അദ്ദേഹത്തിന്റെയും ആഗ്രഹം. തുടര്‍ന്ന് അടുത്തദിവസം ദില്ലിയിലെത്തുന്ന മുഖ്യമന്ത്രി നായനാരുമായി സംഭാഷണം നടത്താന്‍ ഏര്‍പ്പാടുചെയ്യാമെന്ന് സസന്തോഷം ഉറപ്പുനല്‍കുകയും ചെയ്തു. പക്ഷേ നിശ്ചിതദിവസം അവിചാരിതമായ ഒരു തടസ്സവുമുണ്ടായി.
നായനാര്‍ താമസിക്കുന്ന കേരളാഹൗസിനുമുന്നില്‍ വിദ്യാര്‍ത്ഥിപരിഷത്ത് പ്രവര്‍ത്തകര്‍ തടിച്ചുകൂടി പ്രതിഷേധിക്കുകയും അത് പോലീസ് ബലപ്രയോഗത്തിന് വഴിവെക്കുകയും ചെയ്തു. സംഭവം അറിഞ്ഞയുടനെ ഞാന്‍ നമ്പൂതിരിപ്പാടുമായി ഫോണില്‍ ബന്ധപ്പെട്ടു. ഉച്ചഭക്ഷണം കഴിക്കുകയായിരുന്ന അദ്ദേഹം അവിടെനിന്നും എണീറ്റുവന്ന് എന്നോട് ഫോണില്‍ സംസാരിച്ചു. ഞാനറിയാതെ നടന്ന അനിഷ്ടസംഭവം കാരണം മുഖ്യമന്ത്രിയുമായുളള കൂടിക്കാഴ്ച അലസിപ്പിരിയുമോ എന്ന് ഞാന്‍ സംശയം പ്രകടിപ്പിച്ചു. അല്പം കഴിഞ്ഞ് തിരിച്ചുവിളിക്കാം എന്ന ഉറപ്പോടെ അദ്ദേഹം സംസാരം നിര്‍ത്തി. മുഖ്യമന്ത്രിയുമായി സംസാരിച്ചശേഷമാവണം, അല്പംകഴിഞ്ഞ് നമ്പൂതിരിപ്പാട് എന്നെ വീണ്ടും വിളിച്ചു. കൂടിക്കാഴ്ച മുന്‍നിശ്ചയപ്രകാരം നടക്കുകതന്നെ വേണം എന്ന് അദ്ദേഹം പറഞ്ഞു. അന്നുരാത്രി കേരളാഹൗസില്‍ കൂടിക്കാഴ്ച നടക്കുകയും ചെയ്തു. കൂടിക്കാഴ്ചയിലെ തീരുമാനപ്രകാരം പിന്നീട് കേരളത്തില്‍വെച്ചും സംസ്ഥാനതല നേതാക്കള്‍ രണ്ടുമൂന്നാവര്‍ത്തി സംഭാഷണം നടത്തി. പക്ഷ, അതൊന്നും ഫലപ്രാപ്തിയിലെത്തിയില്ല. എന്നാല്‍ ഈ വിഷയത്തില്‍ നമ്പൂതിരിപ്പാട് കാട്ടിയ സൗമനസ്യവും സഹായകരവുമായ മനോഭാവവും എന്നെ വല്ലാതെ ആകര്‍ഷിച്ചു’.