കാട്ടാനയുടെ ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ടു. ഇടുക്കി ശാന്തന്‍പ്പാറവെച്ചാണ് വാച്ചര്‍ക്ക് കാട്ടാനയുടെ ആക്രമണമേറ്റത്. അയ്യപ്പന്‍കുടി സ്വദേശി ശക്തിവേല്‍ ആണ് മരിച്ചത്. ശാന്തന്‍പാറ എസ്റ്റേറ്റില്‍ ഇറങ്ങിയ പത്തോളം കാട്ടാനകളെ തുരത്തുന്നതിനിടെയാണ് വാച്ചറെ ആന ആക്രമിച്ചത്. വാച്ചറുടെ മൃതദേഹം കൊണ്ടുപോകാനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവെച്ചു.
കാട്ടാനകളുടെ ശല്യത്തിന് പരിഹാരം കാണണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. കാട്ടാനകളെ ഓടിക്കുന്നതിന് വേണ്ടി ശക്തിവേല്‍ എസ്‌റ്റേറ്റിലേക്ക് എത്തിയത്. പക്ഷെ ഒരുപാട് നേരം കഴിഞ്ഞിട്ടും തിരിച്ചുവരാതെ വന്നതോടെ, നാട്ടുകാര്‍ എസ്‌റ്റേറ്റിലെത്തി തിരച്ചില്‍ നടത്തിയപ്പോഴാണ് തേയില തോട്ടത്തില്‍ നിന്ന് വാച്ചറുടെ മൃതദേഹം കണ്ടെത്തിയത്. ചക്കക്കൊമ്പന്‍ എന്ന കാട്ടാനയാണ് ശക്തിവേലിനെ ആക്രമിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇക്കാര്യത്തില്‍ വനം വകുപ്പ് ഒരു സ്ഥിരീകരണം നടത്തിട്ടില്ല.