മയക്കുമരുന്ന് രാജ്യത്തെത്തിച്ച് വിപണനം നടത്തുന്ന കണ്ണികളിലെ 17 പേര്‍ ബഹ്‌റൈനില്‍ കഴിഞ്ഞ ദിവസം പിടിയിലായതായി നാര്‍ക്കോട്ടിക് ക്രിമിനല്‍ വിഭാഗം മേധാവി അറിയിച്ചു. മയക്കുമരുന്ന് കൃഷി ചെയ്യുക, മറ്റ് രാജ്യങ്ങളില്‍ നിന്നെത്തിക്കുക, ഉപഭോക്താക്കളെ കണ്ടെത്തുക, വിപണനം ചെയ്യുക എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെയുള്ളത്.
പ്രതികളില്‍ നിന്നും മയക്കുമരുന്നുകളും കൃഷി ചെയ്യുന്ന ഉപകരണങ്ങളും കണ്ടെത്തിയിരുന്നു. പ്രതികളിലധികവും ലഹരിക്കടിമപ്പെട്ട നിലയിലുമായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികളുടെ താമസസ്ഥലത്ത് അധികൃതരെത്തി പരിശോധന നടത്തുകയും ചോദ്യം ചെയ്യുകയുമായിരുന്നു. പ്രതികളെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി റിമാന്റ് ചെയ്തു.