X

താജ്മഹലിന് വന്‍ തുക നികുതിയടക്കാന്‍ ആഗ്ര നിയമസഭ ; അബദ്ധം പറ്റിയതെന്ന് അധികൃതര്‍

ഇന്ത്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രവും പൈതൃക സ്മാരകവുമായ താജ്മഹലിന് വന്‍ തുക നികുതിയടക്കാന്‍ ഉത്തര്‍പ്രദേശിലെ മുനിസിപ്പല്‍ കോര്‍പറേഷന്‍. ആര്‍ക്കയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. താജ്മഹല്‍ സ്ഥിതി ചെയ്യുന്ന ആഗ്ര മുനിസിപ്പല്‍ കോര്‍പറേഷനാണ് നോട്ടീസ് അച്ചത്. താജ്മഹലിന്റെ സ്വത്ത് നികുതി, വെള്ളക്കരം എന്നിവ അടയ്ക്കണമെന്നാണ് നോട്ടീസ്. വെള്ളത്തിന്റെ നികുതിയായി 1.9 കോടി രൂപയും കെട്ടിട നികുതിയായി 1.5 ലക്ഷം രൂപയുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നോട്ടീസ് കണ്ട് അമ്പരന്നിരിക്കുകയാണ് ആര്‍ക്കയോളജിക്കല്‍ സര്‍വേ വിഭാഗം ഉദ്യോഗസ്ഥര്‍. നോട്ടീസ് അബദ്ധത്തില്‍ അയച്ചതാകാമെന്നും പൈതൃക സ്മാരകങ്ങള്‍ ഇത്തരം നികുതി അടക്കേണ്ടതില്ലെന്നും പുരാവസ്തു വകുപ്പിലെ ഉന്നതര്‍ പ്രതികരിച്ചിട്ടുണ്ട്. നോട്ടീസ് നല്‍കിയ സാഹചര്യം പരിശോധിക്കുമെന്ന് ആഗ്ര മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതരും അറിയിച്ചു.

മൂന്ന് നൂറ്റാണ്ടിലധികം കാലമായി ഇന്ത്യയുടെ അഭിമാനമായി നിലകൊള്ളുന്ന താജ്മഹലിന് നികുതി അടയ്ക്കാന്‍ നോട്ടീസ് ലഭിക്കുന്നത് ചരിത്രത്തില്‍ ആദ്യമായിട്ടാണ്.

Test User: