ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുറയുന്നു. ഇന്ന് 381 കേസുകള്‍ മാത്രമാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് മാസത്തിന് ശേഷം ആദ്യമയാണ് ഇത്രയും കുറവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഡല്‍ഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.5 ശതമാനമമായി കുറഞ്ഞു. 76,857 ടെസ്റ്റുകളാണ് ഇന്നലെ നടത്തിയത്. ഇന്ന് 34 പേര്‍ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചു. 1.72 ശതമാനമാണ് മരണ നിരക്ക്. നിലവില്‍ ഡല്‍ഹിയില്‍ 5889 സജീവ കോവിഡ് കേസുകളാണ് ഉള്ളത്.