പുതുവത്സര രാത്രിയില്‍ ഇടിച്ചിട്ട കാര്‍ റോഡിലൂടെ 12 കിലോമീറ്ററോളം വലിച്ചിഴച്ചതിനെ തുടര്‍ന്ന് മരിച്ച അഞ്ജലി സിങിന്റെ കുടുംബത്തിന് കൈതാങ്ങായി ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍. നടന്റെ നേതൃത്വത്തിലുള്ള എന്‍ജിഒ മീര്‍ ഫൗണ്ടേഷനാണ് കുടുംബത്തിന് സഹായവുമായി എത്തിയിരിക്കുന്നത്. അഞ്ജലിയുടെ കുടുംബത്തിന് ഒരു തുക നല്‍കിട്ടുണ്ട് എന്നാണ് ഇപ്പോള്‍ അറിയാന്‍ സാധിക്കുന്നത്. എന്നാല്‍ അത് എത്രയാണെന്ന് പുറത്തുവിട്ടിട്ടില്ല.