നെടുമങ്ങാട് പീഡിപ്പിച്ച പ്രതിയുമായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തി.പനവൂര്‍ സ്വദേശിയായ അല്‍ അമീറുമായാണ് വിവാഹം നടത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ്, വരന് അല്‍ അമീര്‍, ഒത്താശ ചെയ്ത പനവൂര്‍ സ്വദേശി അന്‍വര്‍ സാവത്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ സി.ഡബ്ല്യു.സി ഷള്ട്ടര് ഹോമിലേക്ക് മാറ്റി.
2021 ല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പ്രതി ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങിയ പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും വിവാഹം ചെയ്തുതരണമെന്ന് നിരന്തരമായി ആവശ്യപ്പെടുകയുമായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇയാളുടെ ആവശ്യത്തെ അംഗീകരിച്ച് വിവാഹം നടത്തികൊടുക്കയായിരുന്നു.
പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി സ്കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് അധ്യാപകര്‍ അന്വേഷിച്ചപ്പോഴാണ് പെണ്‍കുട്ടിയുടെ അയല്‍വാസി വിവാഹം കഴിഞ്ഞ വിവരം അറിയിക്കുന്നത്. തുടര്‍ന്ന് സ്കൂള്‍ അധിക്യതരാണ് പൊലീസില്‍ പരാതി നല്‍കിയത്.