മറ്റത്തൂര്‍: കള്ള് ചോദിച്ചപ്പോള്‍ കൊടുക്കാത്തതിന് ചെത്തുതൊഴിലാളി ചെത്തിക്കൊണ്ടിരുന്ന തെങ്ങ് മുറിച്ചിട്ട് പ്രതികാരം. തെങ്ങ് മുറിച്ചപ്പോള്‍ ചാടി രക്ഷപ്പെടുന്നതിനിടെ വീണ് ചെത്തുതൊഴിലാളിയുടെ കാലൊടിഞ്ഞു.
വെള്ളിക്കുളങ്ങര പൊത്തഞ്ചിറയില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം. വെള്ളിക്കുളങ്ങര കൈലാന്‍ വീട്ടില്‍ ജയനാ (43)ണ് പരിക്കേറ്റത്. താഴെ തെങ്ങ് മുറിക്കുന്നതുകണ്ട് ജയന്‍ ഊര്‍ന്നിറങ്ങി ചാടുകയായിരുന്നു. പിന്നാലെ തെങ്ങും നിലംപതിച്ചു. സംഭവത്തില്‍ മരംവെട്ടുതൊഴിലാളി മങ്കൊമ്ബില്‍ വീട്ടില്‍ ബിസ്മി (45) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കള്ള് ചോദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന് പിറകിലെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് പറഞ്ഞു. യന്ത്രവാള്‍ ഉപയോഗിച്ച് ബിസ്മി തെങ്ങ് മുറിച്ചിടുകയായിരുന്നു.