X

മോര്‍ഗന്‍ മാജിക് ഇനിയുണ്ടാവില്ല ; ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് താരം

മുന്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച താരം വിവിധ ലീഗുകളില്‍ സജീവമായിരുന്നു.ക്രിക്കറ്റിന്റെ മുഴുവന്‍ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.

”വളരെ ആലോചനകള്‍ക്ക് ശേഷമാണ് ഞാനീ തീരുമാനമെടുക്കുന്നത്. വര്‍ഷങ്ങളായി എനിക്ക് ഏറെ അംഗീകാരങ്ങള്‍ നേടിത്തന്ന ക്രിക്കറ്റില്‍ നിന്ന് പിന്മാറാനുള്ള ശരിയായ സമയമാണിതെന്ന് ഞാന്‍ വിശ്വസിക്കുന്നു”- മോര്‍ഗന്‍ ട്വിറ്ററില്‍ കുറിച്ചു.2019 ല്‍ ഇംഗ്ലണ്ട് ആദ്യ ലോകകിരീടം ഉയര്‍ത്തിയത് മോര്‍ഗന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ്. അയര്‍ലന്റ് ദേശീയ ടീമിനായി കളിച്ച് കരിയര്‍ ആരംഭിച്ച മോര്‍ഗന്‍ 2009 ലാണ് ഇംഗ്ലണ്ടിലേക്ക് മാറുന്നത്.

ഇംഗ്ലണ്ടിനായി 248 ഏകദിനങ്ങളില്‍ പാഡ് കെട്ടിയ മോര്‍ഗന്‍ 7701 റണ്‍സ് നേടിയിട്ടുണ്ട്.115 ടി20 മത്സരങ്ങളില്‍ നിന്നായി 2548 റണ്‍സും തന്റെ പേരില്‍ കുറിച്ചു. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ചതും കൂടുതല്‍ റണ്‍സ് നേടിയതും മോര്‍ഗന്‍ തന്നെ. 2015 ലാണ് മോര്‍ഗന്‍ ഇംഗ്ലീഷ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തെത്തുന്നത്. തൊട്ടടുത്ത വര്‍ഷം ഇംഗ്ലണ്ടിനെ ടി20 ലോകകപ്പ് ഫൈനലിലെത്തിച്ച മോര്‍ഗന്‍ 2019 ല്‍ ഏകദിന ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്റെ ഷെല്‍ഫിലെത്തിച്ചു.

 

webdesk12: