കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനും ഇന്ത്യയക്കും തിരിച്ചടി. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍നിന്ന് ഇരു ടീമുകളുടെയും രണ്ടു പോയിന്റ് വീതം കുറച്ചു. കൂടാതെ മാച്ച് ഫീയുടെ 40% ഇരു ടീമുകളും പിഴയായി അടയ്ക്കണം.
ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയസാധ്യത നിലനില്‍ക്കെ മഴ വില്ലനായി മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. നാളെ രണ്ടാം ടെസ്റ്റ് തുടങ്ങും.