X

പശുക്കള്‍ക്ക് വ്യാപക ചര്‍മമുഴ രോഗം: ക്ഷീരകര്‍ഷകര്‍ ആശങ്കയിൽ

തോടന്നൂര്‍ ബ്ലോക്കിലെ മണിയൂര്‍, തിരുവള്ളൂര്‍, ആയഞ്ചേരി, വില്യാപള്ളി പഞ്ചായത്തുകളില്‍ പശുക്കള്‍ക്ക് ചര്‍മമുഴ രോഗം വ്യാപകമാവുമ്ബോള്‍ മതിയായ വെറ്ററിനറി ഡോക്ടര്‍മാരില്ലാതെ ക്ഷീരകര്‍ഷകര്‍ ആശങ്കയില്‍.സാംക്രമിക വൈറസ് രോഗമായ ലംപി സ്കിന്‍ ഡിസീസ് എന്ന ചര്‍മമുഴ രോഗം വന്ന പശുക്കള്‍ക്ക് പനി, കഴലവീക്കം, മെലിച്ചില്‍, കണ്ണില്‍നിന്നും മൂക്കില്‍നിന്നും നീരൊലിപ്പ്.

വായില്‍നിന്നും ഉമിനീര്‍ പതഞ്ഞൊലിക്കല്‍, തീറ്റമടുപ്പ് തുടങ്ങിയവയാണ് ലക്ഷണങ്ങളായി കാണുന്നത്. രണ്ടുദിവസത്തിനുള്ളില്‍ ശരീരത്തില്‍ അങ്ങിങ്ങായി ചെറുതും വലുതുമായ മുഴകള്‍ പ്രത്യക്ഷപ്പെടുന്നു. പിന്നാലെ പശുക്കള്‍ കിടപ്പിലാകും. രോഗബാധ കാരണം കറവപ്പശുക്ക‌ള്‍ പാല്‍ ചുരത്തുന്നത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.രോഗം ബാധിച്ച പശുവിനെ മൂന്നുദിവസത്തിനകം എഴുന്നേല്‍പ്പിക്കാനായില്ലെങ്കില്‍ വീണുകിടക്കുന്ന ഭാഗത്ത് കൂടുതല്‍ വ്രണങ്ങള്‍ രൂപപ്പെടുന്നു. ചികിത്സ വൈകിയാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ പശുവിന്റെ ജീവന്‍ നഷ്ടപ്പെടുമെന്നതാണ് അനുഭവം. മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക് പ്രകാരം തോടന്നൂര്‍ ബ്ലോക്കില്‍ ഒരു മാസത്തിനിടെ രണ്ടായിരത്തിലധികം പശുക്കളില്‍ ചര്‍മമുഴ ലക്ഷണം കണ്ടെത്തി.

webdesk12: