തിരുവനന്തപുരം: കോവിഡിന് പിന്നാലെ സംസ്ഥാനത്ത് ബ്ലാക്ഫംഗസ് കേസുകള്‍ ഉയരുന്നത് ആശങ്കയാണ് ഉയര്‍ത്തുന്നത്. ഇതുവരെ 26 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. വയനാട്, കാസര്‍കോട് ജില്ലയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചു. നിലവില്‍ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് കൂടുതലും രോഗികളുള്ളത്. 11 പേരാണ് ഇവിടെ ചികിത്സയിലുള്ളത്.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് കൃത്യമായ പരിശോധന നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ലോക് ഡൗണിന്റെ ഗുണം പ്രതിഫലിക്കണമെങ്കില്‍ കുറച്ച് ദിവസങ്ങള്‍ കൂടി വേണ്ടി വരും. ടിപിആര്‍ നിരക്ക് കുറയുന്നത് ആശ്വാസകരമാണ്.
മണ്‍സൂണ്‍ സാഹചര്യം മുന്നില്‍ കണ്ടും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ബ്ലാക് ഫംഗസ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരണ നിരക്ക് കുറവാണ് എന്നത് മാത്രമാണ് ഇതില്‍ ആശ്വാസകരമായ കാര്യം. ആശങ്കപ്പെടേണ്ട സാഹചര്യം സംസ്ഥാനത്തില്ല, ആരോഗ്യ വകുപ്പ് കൃത്യമായ പരിശോധനകള്‍ നടത്തുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.