ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുമ്പോഴും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവില്ലാതെ
കേരളം.രാജ്യത്തെ മൊത്തം കോവിഡ് കേസുകളില്‍ പകുതിയിലധികവും നിലവില്‍ കേരളത്തിലാണ് രേഖപ്പെടുത്തുന്നത്. ഇന്നലെ മാത്രം 21,119 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 152 പേര്‍ കൂടി കോവിഡിന് കീഴടങ്ങിയാതോടെ കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18,004 ആയി.
രാജ്യത്തെ ഒന്‍പത് സംസ്ഥാനങ്ങളിലെ 37 ജില്ലകളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കേസുകളുടെ എണ്ണം കൂടുന്നതായും കേന്ദ്ര ആരോ ഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചയായി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം ആശങ്ക ഉണ്ടാക്കുന്നതാണ്. കഴിഞ്ഞ ഒരാഴ്ച രാജ്യത്താകെ സ്ഥിരീകരിച്ച കേസുകളുടെ 51.51 ശതമാനവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ രണ്ട് ആഴ്ചകളില്‍ കേരളത്തിലെ 11 ജില്ലകളും തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളും ഉള്‍പ്പെടെ രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലെ 37 ജില്ലകളില്‍ കോവിഡ് കേസുകളുടെ വര്‍ധന റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.