X

കോവിഡ് വ്യാപനം: 10 സംസ്ഥാനങ്ങള്‍ ദേശീയ ശരാശരിക്കു മുകളില്‍

China, Feb 09 (ANI): Medical workers in protective suits attend to novel coronavirus patients at the intensive care unit (ICU) of a designated hospital in Wuhan, Hubei province, China on Saturday. (REUTERS Photo)

ന്യൂഡല്‍ഹി: കോവിഡ് വ്യാപന തോത് കണക്കാക്കുന്ന ആര്‍ വാല്യു രാജ്യത്തെ പത്ത് സംസ്ഥാനങ്ങളില്‍ ദേശീയ ശരാശരിക്കും മുകളില്‍. വൈറസ് ബാധിച്ച ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരുന്നത് 1.01 ആയി ഉയര്‍ന്നു.

കഴിഞ്ഞ മാസം ഇത് 0.93 ആയിരുന്നു. രോഗവ്യാപന തോത് കൂടുതലായ ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍. 1.31 ആര്‍ വാല്യു ഉള്ള മധ്യപ്രദേശാണ് പട്ടികയില്‍ മുന്നിലുള്ളത്. ഹിമാാചല്‍ പ്രദേശ് (1.30), നാഗലന്‍ഡ് (1.09) എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.

അതേസമയം, രാജ്യത്ത് പ്രതിദിന കോസുകള്‍ ഏറ്റവും അധികം റിപ്പോര്‍ട്ട് ചെയ്യുന്ന കേരളത്തില്‍ ഇത് 1.06 ആണ്. ആര്‍-വാല്യു ഉയരുന്നതുകൊണ്ട് അപകടസാധ്യത കൂടുതലാണെന്ന് പറയാന്‍ കഴിയില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. പ്രതിദിന കേസ് വളരെ കുറച്ച് മാത്രം രേഖപ്പെടുത്തുന്ന മധ്യപ്രദേശിലാണ് ആര്‍-വാല്യു കൂടുതലെന്നതാണ് ഇതിനായി ചൂണ്ടിക്കാണിക്കുന്നത്. അതോടൊപ്പം തന്നെ ആര്‍ വാല്യു കൂടുന്നുവെന്ന കാരണത്താല്‍ ഒരു സംസ്ഥാനത്തെയോ പ്രദേശത്തെയോ റെഡ് സോണില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നും വിദഗ്ധര്‍ പറയുന്നു.

രോഗികളുടെ എണ്ണം വര്‍ധിക്കുന്നത്, മരണസംഖ്യ ഉയരുന്നത്, ആശുപത്രിയിലെ കിടത്തിചികിത്സ തേടുന്ന രോഗികളുടെ എണ്ണം എന്നിവയാണ് കോവിഡ് സ്ഥിതി സംബന്ധിച്ചുള്ള കൃത്യമായ വിലയിരുത്തലിന് ഉപയോഗിക്കുന്നത്. മാര്‍ച്ചില്‍ രാജ്യത്ത് ആര്‍-വാല്യു 1.4 ആയിരുന്നു. രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായിരുന്ന ഘട്ടത്തില്‍ ഇത് 0.7ലേക്ക് താഴ്ന്നിരുന്നു.

 

Test User: