രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത ശേഷം രാജ്യത്ത് 87000 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.അതില്‍ 46% കേരളത്തില്‍ ആണെന്നാണ് ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.
സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സിന്‍ എടുത്തശേഷം 80000 പേര്‍ക്കും രണ്ട് ഡോസ് എടുത്തശേഷം 40000 പേര്‍ക്കും രോഗം ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.മറ്റു സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം കുറഞ്ഞിട്ടും കേരളത്തില്‍ കുറയാത്തത് ആശങ്കയുണ്ടാക്കുന്നു എന്നും ആരോഗ്യമന്ത്രാലയം പറയുന്നു.