ചെന്നൈ: രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍ പങ്കെടുക്കും.ഡിസംബര്‍ 24-ന് യാത്ര ഡല്‍ഹിയില്‍ എത്തുമ്പോഴാണ് കമലും മക്കള്‍ നീതി മയ്യം പ്രവര്‍ത്തകരും അണിചേരുക. രാഹുല്‍ഗാന്ധിയുടെ ക്ഷണം സ്വീകരിച്ചാണ് കമല്‍ഹാസന്‍ ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതെന്നാണ് വിവരം. അതോടൊപ്പം കമല്‍ഹാസന്‍ 24നു ഡിഎംകെ – കോണ്‍ഗ്രസ് സഖ്യത്തില്‍ ചേര്‍ന്നേക്കും. ഔദ്യോഗിക പ്രഖ്യാപനം ഡല്‍ഹിയില്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതിനൊപ്പം ഉണ്ടാകുമെന്നാണു സൂചന.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെയോട് അടുക്കാന്‍ ശ്രമിച്ചെങ്കിലും സീറ്റ് തര്‍ക്കം മൂലം ധാരണയിലെത്താനായിരുന്നില്ല. കോണ്‍ഗ്രസും താല്‍പര്യം കാട്ടാതിരുന്നതോടെ ഒറ്റയ്ക്ക് മത്സരിച്ചെങ്കിലും ഒരാളെപ്പോലും ജയിപ്പിക്കാനായില്ല.നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച 2.52% വോട്ടുകളുടെ കണക്കുമായി എങ്ങോട്ടു പോകണമെന്നറിയാതെ നില്‍ക്കുമ്പോഴാണു ഭാരത് ജോഡോ യാത്രയില്‍ പങ്കു ചേരാനുള്ള രാഹുലിന്റെ ക്ഷണമെത്തുന്നതും കമല്‍ സമ്മതമറിയിക്കുന്നതും.