സൗദിയില്‍ ചൊവ്വാഴ്ച്ച വരെ ശീതക്കാറ്റും മഴയും തുടരും

സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളില്‍ ചൊവ്വാഴ്ച്ചവരെ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കോന്ദ്രം വക്താവ് ഹുസൈന്‍ അല്‍ ഖഹ്താനി അറിയിച്ചു. ചിലപ്രദേശങ്ങളില്‍ ഇടിമിന്നലിനും സാധ്യതയുണ്ട്. മദീന, മക്ക, വടക്കന്‍ അതിര്‍ത്തി, അല്‍ ജൗഫ്, തബൂക്ക്, ഹാഇല്‍, ഖസീം, റിയാദ്, കിഴക്കന്‍ പ്രവിശ്യ, അല്‍ബാഹ എന്നീ പ്രദേശങ്ങളിലാണ് കനത്ത മഴയ്ക്ക് സാധ്യത.

മഴയും കാറ്റും നിമിത്തം കാഴ്ചയുടെ ദൂരപരിധി കുറയുമെന്നും വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

webdesk12:
whatsapp
line