ബെയ്ജിങ് : പക്ഷിപ്പനിയുടെ വകഭേദമായ H10N3 വൈറസ് മനുഷ്യരില്‍ സ്ഥിരീകരിച്ചു. ചൈനയിലാണ് രോഗം സ്ഥിരീകരിച്ചത്. ബെയ്ജിങ് സ്വദേശിയായ 41 കാരന് രോഗം സ്ഥിരീകരിച്ചതായി നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു. മെയ് 28നാണ് H10N3 വൈറസ് മനുഷ്യനില്‍ സ്വീകരിച്ചത്. നിലവില്‍ രോഗിയുടെ നിലയില്‍ ആശങ്കയില്ലെന്നും ഇയാളെ ഉടന്‍ ആശുപത്രിയില്‍ നിന്ന് വിട്ടയക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും.
അധികൃതര്‍ പ്രതികരിച്ചു.
എങ്ങനെയാണ് രോഗ ബാധ മനുഷ്യരില്‍ ഉണ്ടായെന്ന കാര്യത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും അധികൃതര്‍ അറിയിച്ചു. പക്ഷിപ്പനിയുടെ വ്യത്യസ്ത വകഭേദങ്ങള്‍ ഇതിനുമുമ്പും ചൈനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് ലോകത്ത് തന്നെ മനുഷ്യനില്‍ H10N3 വൈറസ് ബാധ മനുഷ്യനില്‍ സ്ഥിരീകരിക്കുന്നത്.