ലോക് ഡൗണിനെതിരായി രൂക്ഷമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ കോവിഡിനെതിരായ സീറോ ടോളറന്‍സ് നയത്തില്‍ ഇളവ് വരുത്താനാരുങ്ങി ചൈന.
ഒമിക്രോണ്‍ വകഭേദം ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണെന്നും വാക്സിനേഷന്‍ നിരക്ക് മെച്ചപ്പെടുന്നുണ്ടെന്നും ദേശീയ ആരോഗ്യ കമ്മീഷനില്‍ സംസാരിക്കവെ വൈസ് പ്രീമിയര്‍ സുന്‍ ചുന്‍ലാന്‍ പറഞ്ഞതായി സര്‍ക്കാറിന്റെ സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.പുതിയ സാഹചര്യങ്ങില്‍ പുതിയ ടാസ്കുകള്‍ ആവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സീറോ-കോവിഡ് നയത്തെക്കുറിച്ച് അവര്‍ എവിടെയും പരാമര്‍ശിച്ചില്ല. മാത്രമല്ല, സമ്ബദ്‌വ്യവസ്ഥയെയും ദൈനംദിന ജീവിതത്തെയും തടസ്സപ്പെടുത്തുന്ന സമീപനത്തില്‍ ഉടന്‍ തന്നെ അയവുവരുത്തുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
ശക്തമായ ലോക്ഡൗണുകള്‍, ദൈനംദിനമുള്ള പരിശോധനകള്‍, രോഗബാധിതരല്ലാത്ത ആളുകള്‍ക്ക് പോലും ക്വാറന്റൈനുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണണ് ചൈനയുടെ സീറോ-കോവിഡ് നയം.
ഈ നയം മൂലം പൊറുതിമുട്ടിയ ജനങ്ങള്‍ രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് ഒരുങ്ങുകയായിരുന്നു. ബീജിങ്, ഷാങ്ഹായ്, ഗ്വാങ്‌ഷു എന്നിവയുള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലാണ് പ്രതിഷേധമുണ്ടായത്.