ബെയ്ജിംഗ്: ചൈനയില്‍ കൊവിഡ് തിരികെ എത്തിയതോടെ നേട്ടം നാരങ്ങ കര്‍ഷകര്‍ക്ക്. ഒരാഴ്ച്ചയ്ക്കുള്ളില്‍ നാരങ്ങയുടെ വില ഇരട്ടിയായി.ഓറഞ്ചും പേരയും ഉള്‍പ്പെടെയുള്ള പഴങ്ങളുടെ വില്‍പ്പനയും വര്‍ധിച്ചു. വര്‍ദ്ധിച്ചുവരുന്ന കൊവിഡ് അണുബാധയെ ചെറുക്കാന്‍ ചൈനയിലെ ജനങ്ങള്‍ പ്രകൃതിദത്ത പരിഹാരങ്ങളിലേക്ക് തിരിയുന്നതിനാല്‍ നാരങ്ങ കര്‍ഷകരുടെ ബിസിനസ്സ് പെട്ടെന്ന് വര്‍ദ്ധിക്കാന്‍ തുടങ്ങി.
ചെറുനാരങ്ങ വിപണിയില്‍ വിലവര്‍ധന രൂക്ഷമാണെന്ന് വെയ്ന്‍ എന്ന കര്‍ഷകന്‍ പറഞ്ഞു. ചൈനയുടെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ സിച്ചുവാനിലെ അനിയുവിലെ ഏകദേശം 130 ഏക്കര്‍ (53 ഹെക്ടര്‍) സ്ഥലത്ത് വെന്‍ നാരങ്ങകള്‍ വളര്‍ത്തുന്നു. ചൈനയില്‍ 70 ശതമാനം പഴങ്ങളും ഉത്പാദിപ്പിക്കുന്നത് ഈ പ്രവിശ്യയാണ്.
കഴിഞ്ഞ ആഴ്ചയില്‍ തന്റെ വില്‍പ്പന പ്രതിദിനം 5 അല്ലെങ്കില്‍ 6 ടണ്ണില്‍ നിന്ന് 20 മുതല്‍ 30 ടണ്ണായി വര്‍ദ്ധിച്ചതായി വെന്‍ പറഞ്ഞു. ബെയ്ജിംഗ്, ഷാങ്ഹായ് തുടങ്ങിയ നഗരങ്ങളില്‍ നിന്നാണ് വെയ്നിന്റെ നാരങ്ങയുടെ ആവശ്യം വര്‍ധിക്കുന്നത് .