ചേരാപുരം (കോഴിക്കോട്): കോവിഡ് വാക്സിന്‍ രണ്ട് ഡോസ് ഒന്നിച്ചു നല്‍കിയതിനെ തുടര്‍ന്ന് വീട്ടമ്മ ആസ്പത്രിയിലായി. വേളം തീക്കുനിയിലെ കാരക്കണ്ടി നിസാറിന്റെ ഭാര്യ റജില(45)യെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ആയഞ്ചേരി പഞ്ചായത്ത് സി എച്ച് സിയില്‍ നിന്ന് ചൊവ്വാഴ്ച വൈകീട്ടാണ് വാക്സിനെടുത്ത്. നിസാറിനൊപ്പം ആശുപത്രിയിലെത്തിയ റജിലക്ക് രണ്ട് തവണ കുത്തിവെച്ചതായി പരാതി. രണ്ടാം തവണയും കുത്തിവെക്കുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ കാര്യം തിരക്കുകയാരുന്നു.
തുടര്‍ന്ന് ഇക്കാര്യം ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തി. ആസ്പത്രിയില്‍ കുത്തിവെപ്പിന് തിരക്കുണ്ടായിരുന്നില്ലെന്ന് നിസാര്‍ പറഞ്ഞു. രണ്ട് തവണ വാക്സിന്‍ നല്‍കിയ കാര്യം ആസ്പത്രി അധികൃതര്‍ ആദ്യം നിഷേധിച്ചതായും നിസാര്‍ പറഞ്ഞു. റജില പറഞ്ഞതോടെയാണ് സ്ഥിരീകരിച്ചത്. എന്നാല്‍ രണ്ട് ഡോസ് നല്‍കിയ കാര്യം എഴുതി തരാന്‍ അവര്‍ തയ്യാറായില്ലെന്നും നിസാര്‍ പറഞ്ഞു. വിവരം പഞ്ചായത്ത് ഓഫീസില്‍ അറയിച്ചതോടെ എച്ച് ഐ ഉള്‍പ്പെടെയുള്ളവരുമെത്തി. കണ്ണൂരില്‍ നിന്ന് ആര്‍ എം ഒ എത്തി വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് വീട്ടിലേക്കു പോകുകയായിരുന്നു. ഇതിനിടയല്‍ റജിലക്ക് ക്ഷീണമനുഭവപ്പെട്ടു.
വീട്ടിലെത്തി രാത്രി ഭക്ഷണം കഴിക്കാനിരുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ വടകരയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചു.അവിടെ നിന്നാണ് സൈഡ് എഫക്ഷന്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടന്നന ഡോക്ടര്‍ മാരുടെ നിര്‍ദ്ധേശത്താല്‍ ഉടന്‍ രാത്രി തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും എം.ആര്‍.എ. ഉള്‍പ്പെടെ സ്‌കാനിംംഗ് ചെയ്തിന് ശേഷം വിഗ്ദ്ധ പരിശോദന നടത്തി വരുന്നു. പൊലീസ് രാത്രി തന്നെ മൊഴിയെടുത്തിട്ടുണ്ട്.